പതിനൊന്നുമണി ആയപ്പോള്‍ colleague വിളിക്കുന്നു. വേഗം വരൂ 11th ഫ്ലോറിലേയ്ക്ക് . KFC കഴിക്കാം.
അയ്യോ ഞാന്‍ വെജ് മാത്രേ കഴിയ്ക്കൂ..
വെജും ഉണ്ട് എന്നു പറഞ്ഞപ്പോള്‍ എന്നാല്‍ തകര്‍ക്കാംന്നു കരുതി, കാര്യം എന്താ എന്നു തിരക്കി.
എന്താ വിശേഷം? Riswan ന്‍റെ കല്യാണത്തിന്റെ ട്രീറ്റ് ആകും അല്ലേ?
അതൊക്കെ പറയാം ഇങ്ങോട്ട് വരൂ എന്നായി അവര്‍.
ചെന്നപ്പോള്‍ സകല രാജ്യക്കാരും ഉണ്ട്. എല്ലാരുടെയും കയ്യില്‍ ഓരോ ചിക്കന്‍ കാലും.
കിട്ടിയ ബണ്ണും ഉരുളക്കിഴങ്ങ് വറുത്തതുമെല്ലാം അടിച്ചു വീക്കുന്നതിനിടയില്‍ ചോദിച്ചു:
“അല്ല ശരിക്കും ഇത് എന്തിന്റെയാ ഈ department മുഴുവന്‍ ആഘോഷിക്കുന്നെ”?
റിസ്വാന്‍, നിന്‍റെ കല്യാണത്തിന്‍റെ ചിലവാണോ?
എന്‍റെ കല്യാണ ത്തിന്‍റെ അല്ല. AAP ടെ വിജയം ആഘോഷിക്കുന്നതാണെന്ന് റിസ്വാന്റെ മറുപടി!!
“ഹേ!! അയ്യോ ഞാന്‍ ഒരു കമ്മ്യൂണിസ്റ്റ് ആണ്. എനിക്ക് ഇതില്‍ ഇപ്പൊ വല്യ സന്തോഷം ഒന്നും ഇല്ല”.
കഴിച്ച ബണ്ണ്‍ തൊണ്ടയില്‍ നിന്ന് ഇറങ്ങും മുന്‍പേ പറഞ്ഞു തീര്‍ത്തു.
അപ്പോള്‍ കൂട്ടുകാരുടെ വക കമന്റ്.
അതിനിപ്പോ ആരാ ഇവിടെ AAP?
ഞാന്‍ അസ്സല്‍ കോണ്‍ഗ്രസ്സുകാരന്‍, ഇവനാനെകില്‍ BJP നിങ്ങള്‍ കമ്മ്യൂണിസ്റ്റ്!!
പിന്നെ AAP എന്താന്നു പോലും അറിയാത്ത സകല നാട്ടുകാരും ഇത് ആഘോഷിക്കുന്നു. പിന്നെയാ ഒരു കമ്യുണിസ്റ്റ്!! വാചകമടിക്കാതെ കഴിക്കാന്‍ നോക്ക് .
ശരിയാ കഴിച്ചേക്കാം എന്നു കരുതി.
എന്നാലും ഇത്രേം രൂപ കൊടുത്ത് ഏതു മലയാളിയാണ് ഇത് ആഘോഷിക്കാനുള്ള സന്മനസ്സ് കാണിച്ചത് എന്നറിയാന്‍ ചോദിച്ചു.
ആരാ ഇപ്പോ ഇത് കൊണ്ട് വന്നത്??
അത് ദേ അവന്‍.. തമിഴ്നാട്ടുകാരനാ.. അവന്‍ AAP ആണ്. ഒറിജിനല്‍ AAP!!
അത് തന്നെ ധാരാളം ആഘോഷിക്കാന്‍!!
ശരിയാ.. വെറുതെ കിട്ടുന്നത് പങ്കിട്ടെടുത്ത് കഴിക്കാന്‍ പാര്‍ട്ടിയും അംഗ ബലവുമൊക്കെ എന്ത് പ്രശ്നം.
അക്കാര്യത്തില്‍ നമ്മള്‍ എല്ലാം ഒറ്റക്കെട്ടാണെന്ന് ഒരു മുദ്രവാക്യോം മുഴക്കി കഴിച്ച ബണ്ണ്‍ തൊണ്ടയില്‍ നിന്നും ഇറങ്ങാന്‍ കോള തന്നെ എടുത്തു കുടിച്ച് ദയനീയമായി ചിക്കന്‍ പീസില്‍ നോക്കി അവിടെനിന്നും സ്ഥലം കാലിയാക്കി.
കൂടെ ഇതൊക്കെ കൊണ്ടുവന്ന തമിഴ്നാട്ടുകാരനോട് നന്ദിയും AAPയ്ക്ക് അഭിനന്ദനങ്ങളും പറഞ്ഞു. അതാണല്ലോ അസ്സല്‍ രാഷ്ട്രീയം!!

ആക്ഷേപ ഹാസ്യം! നന്നായി :)
ReplyDelete